മനാമ: ഐ വൈ സി സി സൽമാനിയ ഏരിയ കമ്മറ്റി നേതൃത്വത്തിൽ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 76 മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. സൽമാനിയ കലവറ ഹാളിൽ നടന്ന പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു. ഗാന്ധിയൻ മൂല്യങ്ങൾ മുറുകെ പിടിച്ചാലെ ഇന്ത്യക്ക് നിലനിൽപ്പുള്ളു എന്ന് അനുസ്മരണ പ്രസംഗത്തിൽ സംസാരിച്ചവർ അഭിപ്രായപെട്ടു. ഏരിയ പ്രസിഡന്റ് ഷഫീക്ക് കൊല്ലം അധ്യക്ഷനായ ചടങ്ങ് ഐ വൈ സി സി പ്രസിഡന്റ് ഫാസിൽ വട്ടോളി ഉദ്ഘാടനം ചെയ്തു.
ഐ സി ആർ എഫ് അംഗം അജയ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ലത്തീഫ് കോളിക്കൽ,ഐ വൈ സി സി ജോ. സെക്രട്ടറി ജയഫർ, ട്രഷറർ നിതീഷ് ചന്ദ്രൻ, മുൻ പ്രസിഡന്റുമാരായ ബ്ലസ്സൻ മാത്യു, അനസ് റഹിം, ജിതിൻ പരിയാരം, ജോംജിത്ത് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഹരി ഭാസ്കരൻ അവതാരകൻ ആയിരുന്ന ചടങ്ങിൽ ഏരിയ സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും ട്രഷറർ അനുപ് തങ്കച്ചൻ നന്ദിയും പറഞ്ഞു.