ന്യൂഡൽഹി: എല്ലാവരെയും ഉൾക്കൊള്ളുന്നതും നൂതനവുമായി ബജറ്റാണ് കേന്ദ്രധനമന്ത്രി അവതരിപ്പിച്ച ഇടക്കാല ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കൾ, വനിതകൾ, കർഷകർ, ദരിദ്രർ എന്നിവർക്ക് ഈ ബജറ്റ് ശക്തി പകരും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനം ചെയ്യുകയും വികസിത ഇന്ത്യയ്ക്ക് അടിത്തറയിടുകയും ചെയ്യുന്നു. 2047ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന് ഉറപ്പ് ഈ ബജറ്റ് നൽകുന്നതായും പ്രധാനമന്ത്രി പറഞ്ഞു. യുവ ഇന്ത്യയുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണ് ഈ ബജറ്റിലുള്ളത്. ധനക്കമ്മി നിയന്ത്രണത്തിലാക്കിക്കൊണ്ട് മൂലധനച്ചെലവ് 11,11,111 കോടി എന്ന റെക്കോർഡ് ഉയരത്തിലെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Trending
- ലണ്ടനില്‍ നിന്നും മുംബൈയ്ക്കുള്ള യാത്ര; രണ്ട് എയർ ഇന്ത്യൻ കാബിൻ ക്രൂ അംഗങ്ങൾക്കും അഞ്ച് യാത്രക്കാർക്കും തലക്കറക്കം
- വീണ്ടും മിസൈലാക്രമണം? ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ; തിരിച്ചടിക്ക് നിർദേശം നൽകി പ്രതിരോധമന്ത്രി
- പശ്ചിമേഷ്യയില്‍ ആശ്വാസം; ഇറാന്-ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം, വെടിനിര്‍ത്തല്‍ നിലവില്‍ വന്നു
- ഖത്തറിലെ യുഎസ് സൈനിക താവളത്തിലേക്കുള്ള ഇറാന് ആക്രമണം: ഗള്‍ഫില്‍ വ്യോമഗതാഗതം നിലച്ചു
- ഗള്‍ഫ് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുക: ബഹ്റൈന്‍
- ഐസിആർഎഫ് ബഹ്റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടിയ്ക്ക് തുടക്കം കുറിച്ചു
- ‘മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചു പറയരുത്’; എംവി ഗോവിന്ദന് പിണറായി വിജയന്റെ താക്കീത്
- സംസ്ഥാനത്ത് 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്