തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലോടുന്ന ഇലക്ട്രിക് ബസിന്റെ വരവ് ചെലവ് സംബന്ധിച്ച റിപ്പോര്‍ട്ട് കെഎസ്ആര്‍ടിസി ഗതാഗത മന്ത്രിക്ക് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ മന്ത്രി ഉദ്യോഗസ്ഥരോട് അതൃപ്തി അറിയിച്ചു. റിപ്പോര്‍ട്ട് പഠിച്ച ശേഷം ഇലക്ട്രിക് ബസിന്റെ കാര്യത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ തുടര്‍ നടപടി സ്വീകരിക്കും. സിഎംഡി ബിജു പ്രഭാകര്‍ സിഡ്നിയില്‍ പോയതിനാല്‍ ജോയിന്റ് എംഡി പ്രമോജ് ശങ്കറാണ് മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. തനിക്ക് കിട്ടും മുന്‍പേ മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കിയതില്‍ മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചു. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരോട് വിശദീകരണവും തേടിയിട്ടുണ്ട്. കഴിഞ്ഞ 9 മാസത്തിനിടെ 2.89 കോടി രൂപ ഇ ബസിന് ലാഭം കിട്ടിയെന്നാണ് കണക്ക്. ഇലക്ട്രിക് ബസ് ഇനി വേണ്ട എന്ന് മന്ത്രി പറഞ്ഞതോടെ 45 ഇലക്ട്രിക് ബസുകളുടെ ടെണ്ടര്‍ വിളിക്കുന്നത് കെഎസ്ആര്‍ടിസി മരവിപ്പിച്ചിരിക്കുകയാണ്. കെഎസ്ആര്‍ടിസി ഡിപ്പോകളിലെ ബസ് റൂട്ട് സംബന്ധിച്ച യോഗമാണ് ചേര്‍ന്നതെങ്കിലും ഇലക്ട്രിക് ബസ് വിവാദവും ഉയര്‍ന്നു വരികയായിരുന്നു.
Trending
- ബഹ്റൈനില്‍ ഏറ്റവുമധികം സ്വദേശികള്‍ക്ക് നിയമനം: ലുലു അടക്കം 10 സ്ഥാപനങ്ങളെ തൊഴില്‍ മന്ത്രാലയം അഭിനന്ദിച്ചു
- ദേശീയ വൃക്ഷവാരം: സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ തൈകള്‍ നട്ടു
- മകന് ഇ ഡി സമൻസ് ലഭിച്ചിട്ടില്ല, ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ടെന്ന് പോലും മകന് അറിയില്ല, രണ്ട് മക്കളിലും അഭിമാനം മാത്രമെന്ന് മുഖ്യമന്ത്രി
- ബഹ്റൈൻ പ്രതിഭ മുഹറഖ് മേഖല സമ്മേളനം
- പാലക്കാട് റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ, ബിജെപി പ്രതിഷേധം; രാഹുലിനെ ചുമലിലേറ്റി ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകർ
- മദ്യവില്‍പ്പന തടയാനെത്തിയ പോലീസുകാരെ ആക്രമിച്ചു; രണ്ടു ബംഗ്ലാദേശികള്‍ക്കെതിരായ കേസില്‍ വിധി ഈ മാസാവസാനം
- ബഹ്റൈനില്‍ ബ്യൂട്ടി സലൂണ്‍, സ്പാ ഉടമസ്ഥരുടെ സംഘടനയ്ക്ക് അംഗീകാരം
- സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു, രണ്ട് കുട്ടികൾക്ക് കൂടി രോഗബാധ, ആരോഗ്യനില തൃപ്തികരം