ഇടുക്കി: ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ കര്ഷകന് ഗുരുതര പരിക്ക്. ചിന്നക്കനാല്‍ ബിഎല്‍ റാം സ്വദേശി വെള്ളക്കല്ലില് സൗന്ദര് രാജിനാണ് പരിക്കേറ്റത്. ഇയാളെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക രണ്ട് മണിയോടെയാണ് സംഭവം. സ്വന്തം കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് സൗന്ദര് രാജിനെ ചക്കക്കൊമ്പന് ആക്രമിച്ചത്. കാട്ടാന കൃഷിയിടത്തില്‍ ഇറങ്ങിയ സമയത്ത് കൊച്ചു മകന് സൗന്ദര് രാജിന് ഒപ്പമുണ്ടായിരുന്നു. ഇയാള്‍ക്ക് ഓടി രക്ഷപ്പെടാന്‍ സാധിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ഇവിടേയ്ക്ക് വന്നെങ്കിലും ചക്കക്കൊമ്പന് പ്രദേശത്ത് നിലയുറപ്പിച്ചിരുന്നതിനാല്‍ ഉടന്‍ രക്ഷാ പ്രവര്‍ത്തനം നടത്താനായില്ല. പിന്നീട് വനം വകുപ്പ് എത്തി കാട്ടാനയെ ഇവിടെ നിന്നും തുരത്തുകയായിരുന്നു. സൗന്ദര് രാജിന്റെ ഇരുകൈകളും ഒടിയുകയും നെഞ്ചില്‍ ഗുരതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ തേനി മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോയി.
Trending
- മയക്കുമരുന്ന് കൈവശം വെച്ച ഏഴു പേര് അറസ്റ്റില്‍
- ഫെബ്രുവരി ഒന്നു മുതല്‍ ബഹ്റൈനില്‍ സ്മാര്‍ട്ട് ട്രാഫിക് ക്യാമറകള്‍ സജീവമാകും
- നഴ്സറികളുടെ മേല്‍നോട്ടം ശക്തിപ്പെടുത്തല്‍: ബാലനിയമ ഭേദഗതി പാര്‍ലമെന്റ് അംഗീകരിച്ചു
- നോര്‍ത്ത് മുഹറഖ് ഹെല്‍ത്ത് സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്നതിന് പാര്‍ലമെന്റിന്റെ അംഗീകാരം
- 2026 മദ്ധ്യത്തോടെ ഗള്‍ഫ് എയര്‍ വിമാനങ്ങളിലെല്ലാം സ്റ്റാര്‍ലിങ്ക് വൈ-ഫൈ ലഭ്യമാകും
- രാഹുൽ മാങ്കൂട്ടത്തില്‍ പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസില്‍ ജാമ്യം
- ബരാമതിയിൽ വിമാനാപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു, മറ്റു 4 പേർക്കും ജീവൻ നഷ്ടമായി
- സെറ്റിലെത്തി പത്മഭൂഷണ്‍ മമ്മൂട്ടി; പൊന്നാടയണിയിച്ച് അടൂര്‍, കേക്ക് മുറിച്ച് ആഘോഷം.



