മുംബൈ: റിസർവ് ബാങ്കിന് ബോംബ് ഭീഷണി സന്ദേശം. ആർബിഐ ഗവർണർ ശക്തികാന്ത ദാസ്, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരുടെ രാജി ആവശ്യപ്പെട്ടാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. മുംബയിലെ ആർബിഐ ഓഫീസ് ഉൾപ്പടെ 11 സ്ഥലങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നാണ് ഇമെയിലിൽ ലഭിച്ച ഭീഷണി സന്ദേശത്തിൽ പറയുന്നു. എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് എന്നിവിടങ്ങളിൽ 1.30 സ്ഫോടനം നടക്കുമെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു.പരിശോധനയിൽ സംശയാസ്പദമായതൊന്നും കണ്ടെത്തിയിട്ടില്ല. എംആർഎ മാർഗ് പൊലീസ് സ്റ്റേഷൻ സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങൾ നഗരത്തിലെ പലഭാഗത്ത് നടക്കുന്ന ഈ സമയത്ത് ബോംബ് ഭീഷണി സന്ദേശം എത്തിയത് ആശങ്കയ്ക്ക് ഇടയാക്കുന്നു. എന്നാൽ ഇത് വ്യാജ സന്ദേശമായിരിക്കുമെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു