ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത ബലാത്സംഗ കേസ് പ്രതി രക്ഷപ്പെട്ടു. പഞ്ചാബിലെ ലുധിയാനയില്‍ രജിസ്റ്റര്‍ചെയ്ത ബലാത്സംഗ കേസിലെ പ്രതിയായ അമന്‍ദീപ്സിങ് ആണ് ഉദ്യോസ്ഥരെ വെട്ടിച്ച് കടന്നത്. ബഹ്റൈനില്‍ നിന്നും ഡിസംബര്‍ 20-ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഇയാള്‍ പ്രവേശനകവാടം ചാടിക്കടന്നാണ് രക്ഷപ്പെട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സി.ഐ.എസ്.എഫിന്റെ കസ്റ്റഡിയില്‍ നിന്നാണ് പ്രതി ചാടിപ്പോയതെന്ന് ഡല്‍ഹി പോലീസ് ആരോപിക്കുമ്പോഴും ഇത് അംഗീകരിക്കാന്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. പ്രതിയെ ഇമിഗ്രേഷന്‍ വകുപ്പ് തങ്ങള്‍ക്ക് കൈമാറിയിട്ടില്ലെന്ന് സി.ഐ.എസ്.എഫ് അറിയിച്ചതായി വാര്‍ത്താഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍ പ്രതിയെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടി സി.ഐ.എസ്.എഫിന് കൈമാറിയെന്നാണ് എഫ്.ഐ.ആറിലുള്ളത്. ഇമിഗ്രേഷന്‍ ഏരിയയില്‍നിന്ന് ടെര്‍മിനല്‍ രണ്ടിലേക്ക് ഇയാള്‍ പോകുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുമുണ്ട്. വിവിധ അന്വേഷണസംഘങ്ങളായി തിരിഞ്ഞ് പ്രതിയെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് ഡല്‍ഹി പോലീസ്. അതേസമയം സംഭവത്തില്‍ സി.ഐ.എസ്.എഫ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. 2020 ഏപ്രില്‍ മുതല്‍ ഒളിവിലായിരുന്ന അമന്‍ദീപിനെതിരെ ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് വിദേശത്ത് നിന്നെത്തിയപ്പോള്‍ ഇയാളെ വിമാനത്താവളത്തില്‍വെച്ച് കസ്റ്റഡിയിലെടുത്തത്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി