ന്യൂഡൽഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഉയർത്തിക്കാട്ടി മുന്നണിയിലെ പാർട്ടികൾ. തൃണമൂൽ അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, എഎപി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ എന്നിവരാണ് നിർദ്ദേശം വച്ചത്. നിർദ്ദേശം വച്ചത് യോഗത്തിൽ പങ്കെടുത്ത എംഡിഎംകെയെ നേതാവ് വൈക്കോ സ്ഥിരീകരിച്ചു. അതേസമയം ഈ നിർദ്ദേശത്തോടു ഖാർഗെ അനുകൂല നിലപാടല്ല സ്വീകരിച്ചത് എന്നു റിപ്പോട്ടുണ്ട്. ഒറ്റക്കെട്ടായി പോരാടി ഭൂരിപക്ഷം കൊണ്ടു വരാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും മുന്നണിയുടെ ജയത്തിനാണ് പ്രഥമ പരിഗണന വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യ രീതിയിൽ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കട്ടെയെന്നു ഖാർഗെ വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. യോഗത്തിൽ 28 കക്ഷികൾ പങ്കെടുത്തെന്നു വാർത്താ സമ്മേളനത്തിൽ ഖാർഗെ പറഞ്ഞു. ശരദ് യാദവ്, ലാലു പ്രസാദ് യാദവ്, നിതീഷ് കുമാർ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, എംകെ സ്റ്റാലിൻ, അഖിലേഷ് യാദവ് അടക്കമുള്ളവരും യോഗത്തിനെത്തി.
Trending
- അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
- ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച് മോദി
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി