കൊല്ലം: 15 കോടി ചെലവഴിച്ച് ലുലു ഗ്രൂപ്പ് ഗാന്ധിഭവനിലെ അഗതികൾക്കായി നിർമ്മിച്ചുനൽകുന്ന മന്ദിരം ഈ വർഷം തന്നെ ഉദ്ഘാടനംചെയ്യും. പത്തനാപുരം ഗാന്ധിഭവനിൽ ഭിന്നശേഷിക്കാർ, കിടപ്പിലായവർ, കൈക്കുഞ്ഞ് മുതൽ വയോജനങ്ങൾ ഉൾപ്പെടെ 1000 അഗതികളും ഇരുന്നൂറിലധികം പരിചാരകരുണ്ട്. ഗാന്ധിഭവൻ സന്ദർശിക്കാനെത്തുന്നവർ നൽകുന്ന സഹായങ്ങളാണ് പ്രധാന വരുമാനമാർഗം.
ആഹാരവും ചികിത്സയും സേവനപ്രവർത്തകരുടെ ഓണറേറിയവും ദൈനംദിന ചെലവുകളുമടക്കം പ്രതിദിനം മൂന്നുലക്ഷം രൂപയോളം ചെലവുവരുന്നുണ്ട്. കോവിഡ് വ്യാപനമായതോടെ സഹായങ്ങൾ പരിമിതപ്പെട്ടു. ഇതു ഗാന്ധിഭവനെ വലിയ പ്രതിസന്ധിയിലാക്കി. രണ്ട് കോടിയോളം കടബാദ്ധ്യതയുണ്ട് നിലവിൽ.ഈ സാഹചര്യത്തിലാണ് ഗാന്ധിഭവന് സഹായമായി എം.എ യൂസഫലി 40 ലക്ഷം കൈമാറിയത് കൂടാതെ ഏപ്രിലിൽ 25 ലക്ഷം രൂപയും ഗാന്ധിഭവന് നൽകിയിരുന്നു.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
ജാതിമത ഭേദമെന്യേ ഇത്തരത്തിലുള്ള നന്മ നിറഞ്ഞ ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾ കൊണ്ടാണ് എം.എ യൂസഫലിയെന്ന ബിസിനസ്സ്കാരനെ ഏറ്റവും മികച്ച മനുഷ്യത്വമുള്ള മലയാളിയായി കണക്കാക്കുന്നതും, മറ്റ് ബസ്സിനസ്സ്കാരിൽ നിന്നും വ്യത്യസ്തനാക്കുന്നതും.
റിപ്പോർട്ട്: സേതുരാജ് കടയ്ക്കൽ