തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ രണ്ടു ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ എറണാകുളം ജില്ലയിൽ മാത്രമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്. കോമറിന് മേഖലയ്ക്ക് മുകളില്‍ നില്ക്കുന്ന ചക്രവാതച്ചുഴിയാണ് കേരളത്തില്‍ മഴ ലഭിക്കാന്‍ കാരണമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നത്. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. തെക്കന്‍ കേരളത്തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് മുന്നറിയിപ്പ് നല്‍കിയത്. ഇന്ന് രാത്രി 11.30 വരെ കേരളത്തീരത്ത് 0.6 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
Trending
- അക്ഷരങ്ങളിലെ ആത്മാവ് തൊട്ടറിയാൻ “അക്ഷരക്കൂട്ടം”. ജോസഫ് ജോയ്.
- സംവിധായകൻരാജേഷ് അമനകരഒരുക്കിയ ‘കല്യാണമരം’ ചിത്രീകരണംപൂർത്തിയായി.
- കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം, മണിക്കൂറുകള്‍ക്കു ശേഷം അണച്ചു
- ബഹ്റൈന്‍ സൈക്യാട്രിക് ഹോസ്പിറ്റലില്‍ മിനി സ്കൂള്‍ തുടങ്ങി
- ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ ഗള്‍ഫ് നേട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ച് ജി.സി.സി. ഉച്ചകോടി പവലിയന്
- ജ്വല്ലറി അറേബ്യ 2025ല്‍ ബഹ്റൈന്‍ ജി.പി. ട്രോഫി പ്രദര്‍ശിപ്പിച്ച് ബി.ഐ.സി.
- സന്നിധാനത്തും പരിസരത്തുമായി 39,600 രൂപ പിഴ ഈടാക്കി; പുകവലിയും അനധികൃത പുകയില വസ്തുക്കളുടെ ഉപയോഗവും, കടുപ്പിച്ച് എക്സൈസ്
- രാഷ്ട്രപതിയെ കൂടാതെ സ്വന്തമായി പോസ്റ്റ് ഓഫീസുള്ള ഒരേയൊരാൾ; വർഷത്തിൽ 3 മാസം മാത്രം പ്രവർത്തനം, പോസ്റ്റുമാനുമുണ്ട് പ്രത്യേകത!



