കാഞ്ഞിരവേലി: മല്ലപ്പുഴശ്ശേരി പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പു വിജയത്തെ തുടർന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാനുമായ ചേരിക്കുന്നേൽ സദാശിവൻനായരുടെ വീടിനും റേഷൻ കടയ്ക്കും നേരേ പടക്കമെറിഞ്ഞതായി പരാതി. ബുധൻ രാത്രി പത്തരയോടെയാണു സംഭവം. സംഭവത്തിൽ സദാശിവൻനായരുടെ ഭാര്യയും റേഷൻകട ലൈസൻസിയുമായ പുഷ്പകുമാരി ആറന്മുള പൊലീസിൽ പരാതി നൽകി. ഇവരുടെ വീടിനു 50 മീറ്റർ അകലെ എൽഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിനു മുൻപിൽ രാത്രി പ്രവർത്തകർ ഉണ്ടായിരുന്നു. ഇതിൽ നേരിട്ടറിയാവുന്ന 2 എൽഡിഎഫ് പ്രവർത്തകരാണു പടക്കം എറിഞ്ഞതെന്നു പരാതിയിൽ പറയുന്നു. എന്നാൽ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിനു മുൻപിൽ പടക്കം പൊട്ടിച്ചപ്പോൾ തെറിച്ചു വീടിനു സമീപം വീണതാണെന്നാണ് അധികൃതരുടെ പക്ഷം. വീടിനു മുൻപിലുള്ള റേഷൻകടയുടെ മുൻപിലായി മണ്ണെണ്ണ സൂക്ഷിച്ചിരുന്ന ഇടത്താണ് 2 പടക്കം വീണു പൊട്ടിയത്. മണ്ണെണ്ണയ്ക്കു തീപിടിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കടയുടെ പുറകിലുള്ള വീടിനു മുൻപിലും പടക്കം വീണു. ആറന്മുള സിഐ സി.കെ.മനോജിന്റെ നേതൃത്വത്തിൽ രാത്രി സ്ഥലത്തെത്തി പരിശോധന നടത്തി.
Trending
- ഇറാനെതിരായ ട്രംപിന്റെ ‘ചൊവ്വാഴ്ച’ കൊലവിളിക്കെതിരെ റഷ്യ; ‘അന്ത്യശാസനവും ഭീഷണിയും വേണ്ട, സമാധാനം ഇപ്പോഴും സാധ്യം, യുഎൻ കടമ നിർവഹിക്കണം’
- ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല; രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് പ്രത്യേക അന്വേഷണസംഘം
- ഇറാന്റെ വീര്യം പരീക്ഷിക്കാൻ ട്രംപ്, ഡെഡ്ലൈന് മണിക്കൂറുകൾക്ക് മുമ്പ് പാലങ്ങൾക്കും പവർ പ്ലാന്റുകൾക്ക് ചുറ്റും മനുഷ്യച്ചങ്ങല തീര്‍ത്ത് പതിനായിരങ്ങൾ!
- പത്തനംതിട്ടയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു; പ്രതി പൊലീസ് കസ്റ്റഡിയിൽ, കോൺഗ്രസ് പ്രവർത്തകനെന്ന് ആരോപണം
- കോൺഗ്രസ് നേതാവ് പിഎ മാധവൻ്റെ വാഹനാപകടം; ദുരൂഹതയെന്ന് കുടുബം, പരാതി നല്കി മകന്
- ട്രംപിനെക്കാളും കടുപ്പിച്ച് വാൻസിന്റെ ഭീഷണി, ഇന്ന് രാത്രി 8 മണിക്കുള്ളിൽ ഇറാന്റെ മറുപടി വേണം; ‘ഇല്ലെങ്കിൽ ഇതുവരെ പ്രയോഗിക്കാത്ത ആയുധങ്ങൾ ഉപയോഗിക്കും’
- മൂന്ന് വയസുകാരനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ്
- കല്ലേറും കൂട്ടത്തല്ലും; കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്



