ഡൽഹി: കേരളത്തിന്റെ വായ്പാ പരിധി വര്‍ദ്ധിപ്പിക്കാനായി നിലവിലെ നിബന്ധനകളില്‍ ഇളവു വരുത്താന്‍ കഴിയില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്. നിലവിലെ വായ്പാപരിധിക്ക് പുറമെ കേരളത്തിന്റെ മൊത്ത ആഭ്യന്തര ചരക്ക് സേവന ഉല്പാദനത്തിന്റെ ഒരു ശതമാനം കൂടി വായ്പ അധികമായ എടുക്കാൻ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നെതും ധനമന്ത്രി ചൂണ്ടിക്കാട്ടി. പൊതു വിപണിയില്‍ നിന്നും കടമെടുക്കാനുളള പരിധിയില്‍ 23,852 കോടി രൂപയുടെ വായ്പ എടുക്കുന്നതിന് ഇതിനകം തന്നെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. മറ്റ് സ്രോതസ്സുകളില്‍ നിന്നുളള വായ്പ സംസ്ഥാന സര്‍ക്കാരിന്റെ സമയാസമയങ്ങളിലുളള ആവശ്യപ്രകാരം എടുക്കാവുന്നതാണെന്നം നിർമല സീതാരാമൻ വ്യക്തമാക്കി. എന്‍.കെ. പ്രേമചന്ദ്രന് എം.പി ക്കാണ് പാർലമെന്റില്‍ ധനമന്ത്രി മറുപടി നല്‍കിയത്.
Trending
- ഐഎസ്എൽ സംപ്രേഷണത്തിനായി ഏഴ് പേർ രംഗത്ത്; അപ്രതീക്ഷിതമായി ബിഡ് നൽകി ജിയോസ്റ്റാർ, സോണിയും സീ സ്പോർട്സും പിന്മാറി
- ‘കളിക്കാന്‍ പറഞ്ഞാല്‍ ഇറങ്ങും, ഒന്നും ഞങ്ങളുടെ കൈയില്‍ അല്ല’; ലോകകപ്പ് വിവാദത്തില്‍ പാക് ക്യാപ്റ്റന്‍
- അമൃതസ്നാനത്തോടെ നാളെ മഹാമാഘ മഹോത്സവത്തിന് സമാപനം
- കിംഗ് ഫഹദ് കോസ് വേയില്‍ ക്രോസിംഗ് ഫീസ് വര്‍ധിപ്പിച്ചു
- കേന്ദ്ര ബജറ്റിലെ അവഗണനയിൽ കടുത്ത പ്രതിഷേധം, നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് സിപിഎം
- ബഹ്റൈനില്‍ ഫെബ്രുവരിയിലെ ഇന്ധന വില പ്രഖ്യാപിച്ചു
- അറബ്-ഇന്ത്യന്‍ സഹകരണ ഫോറത്തിന്റെ മന്ത്രിതല യോഗത്തില്‍ ബഹ്റൈന്‍ പങ്കെടുത്തു
- മനുഷ്യാവകാശ സംരക്ഷണം: എന്‍.ഐ.എച്ച്.ആര്. മൂന്ന് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു



