ചെന്നൈ:ഓടുന്ന ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ. താംബരം സ്റ്റേഷനിലെ കോൺസ്റ്റബിളായ കരുണാകരനാണ് അറസ്റ്റിലായത്. ഐടി സ്ഥാപനത്തിലെ ജീവനക്കാരിയായ കോടമ്പാക്കം സ്വദേശിനിയാണ് പരാതി നൽകിയത്.ഇക്കഴിഞ്ഞ പതിനാലിന് ഫസ്റ്റ് ക്ലാസ് കോച്ചിൽ താംബരത്തേക്ക് യുവതി യാത്രചെയ്യുമ്പോൾ പൊലീസുകാരൻ നഗ്നതാ പ്രദർശനം നടത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതെല്ലാം യുവതി മൊബൈലിൽ പകർത്തി.ഇതുകണ്ട കരുണാകൻ താൻ പൊലീസുകാരനാണെന്നും കഴിയുന്നതെല്ലാം ചെയ്യാനും യുവതിയെ വെല്ലുവിളിച്ചു. കുറച്ചുകഴിഞ്ഞ് ട്രെയിനിൽ നിന്ന് ചാടിയിറങ്ങിപ്പോവുകയും ചെയ്തു.താംബരം സ്റ്റേഷനിൽ ഇറങ്ങിയ യുവതി അവിടെയുണ്ടായിരുന്ന ആർപിഎഫുകാരോട് സംഭവത്തെപ്പറ്റി പരാതി പറയുകയും ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു. ഇവർ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കരുണാകരൻ പിടിയിലാവുന്നത്.
Trending
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി
- ‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ…’; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം
- മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം തെരഞ്ഞെടുപ്പ് പ്രചരണം, ഐ.വൈ.സി.സി, ബഹ്റൈൻ ബഹിഷ്കരിക്കും.
- ഐ.വൈ.സി.സി ബഹ്റൈൻ കുടുംബസംഗമം; സംഘടിപ്പിച്ചു.
- മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്, നടപടി സർക്കാരിൻ്റെ ഹർജിയിൽ
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി
