കണ്ണൂർ: പഴയങ്ങാടി മാട്ടൂലിൽ ബൈക്ക് യാത്രക്കാരനായ യുവാവ് ഹെൽമെറ്റില്ലാതെ എ.ഐ ക്യാമറയിൽ കുടുങ്ങിയത് 155 തവണ. 86,500 രൂപ പിഴയടക്കാനുളള രസീതുമായി കഴിഞ്ഞ ദിവസം എം.വി.ഡി വീട്ടിൽ വന്നപ്പോഴാണ് യുവാവ് ഞെട്ടിയത്.സംസ്ഥാനത്തുതന്നെ ക്യാമറ വഴിയുള്ള ഏറ്റവും വലിയ പിഴയാണിത്. ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് പുറമെ എ.ഐ. ക്യാമറയ്ക്ക് മുൻപിൽ നിന്നും ഹായ് കാണിക്കലടക്കം പലതരം ഗോഷ്ഠി കാണിച്ച് അശ്രദ്ധമായി ഡ്രൈവിംഗ് നടത്തിയതിനും ഈയാൾക്കെതിരെ കുറ്റംചാർത്തിയിട്ടുണ്ട്. പലതവണ ഇയാളുടെ മൊബൈൽ ഫോണിലേക്ക് മുന്നറിയിപ്പ് സന്ദേശം അയക്കുകയും വീട്ടിലേക്ക് കത്തയക്കുകയും ചെയ്തുവെങ്കിലും യാതൊരു പ്രതികരണവുമുണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന ഉദ്യോഗസ്ഥർ പറയുന്നു.നിയമലംഘനം ആവർത്തിച്ചുകൊണ്ടിരിക്കെ യുവാവിനെ തേടി ഒടുവിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തുകയായിരുന്നു. ബൈക്ക് വിറ്റാൽ പോലും ഈ സംഖ്യ അടയ്ക്കാനാവില്ലെന്ന് ഉദ്യോഗസ്ഥർക്ക് മുന്നിൽ കരഞ്ഞു പറഞ്ഞ ഇയാൾ ഇന്നലെ മട്ടന്നൂർ എം.വി.ഡി എൻഫോഴ്സ്മെന്റ് ഓഫീസിലും സങ്കട ഹരജിയുമായി എത്തി. നിയമത്തിന്റെ മുൻപിൽ തങ്ങൾ നിസഹായരാണെന്നാണ് അധികൃതർ അറിയിച്ചത്. ഒരുവർഷത്തേക്ക് യുവാവിന്റെ ലൈസൻസും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി