മനാമ: രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാൻ സിറ്റിയിലെ മാർപ്പാപ്പയുടെ ആസ്ഥാനത്തുള്ള അദ്ദേഹത്തിന്റെ ഓഫീസിലാണ് കൂടിക്കാഴ്ച നടത്തിയത്. ബഹ്റൈനും വത്തിക്കാനും തമ്മിലുള്ള അടുത്ത ഉഭയകക്ഷി ബന്ധം, സംയുക്ത സഹകരണം, സഹിഷ്ണുത, സഹവർത്തിത്വം, സാഹോദര്യം, സംഭാഷണം, ജനങ്ങൾക്കിടയിൽ സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ എന്നിവയെക്കുറിച്ച് രാജാവും മാർപ്പാപ്പയും ചർച്ച ചെയ്തു.
വത്തിക്കാനുമായുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിലും സ്നേഹം, ഐക്യം, സമാധാനം എന്നിവയുടെ ഏകീകരണത്തിലൂടെ ആഗോള സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിലും ബഹ്റൈനിന്റെ താൽപ്പര്യം ബഹ്റൈൻ രാജാവ് ഹമദ് ഊന്നിപ്പറഞ്ഞു.
ഹമദ് രാജാവിന്റെ മാനുഷിക സംരംഭങ്ങൾക്കും സംഭാഷണം, പരസ്പര ബഹുമാനം, സഹിഷ്ണുത, മതസ്വാതന്ത്ര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ആഗോള സമ്മേളനങ്ങൾ ബഹ്റൈൻ ആതിഥേയത്വം വഹിച്ചതിനും എല്ലാ ജനങ്ങളുടെയും പ്രയോജനത്തിനായുള്ള മഹത്തായ ശ്രമങ്ങൾക്കും ഫ്രാൻസിസ് മാർപാപ്പ നന്ദി അറിയിച്ചു.