പത്തനംതിട്ട. ശബരിമലയില്‍ ബിഎസ്എന്‍എല്‍ കേബിള്‍ മുറിച്ച് കടത്തുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഏഴ് പേര് പോലീസ് പിടിയില്‍. പ്രതികള്‍ കട്ടപ്പന പുളിയന്‍ മലയില്‍ നിന്നാണ് പോലീസ് പിടിയിലായത്. സംഭവത്തില്‍ ബിഎസ്എന്‍എല്ലിന് നാല് ലക്ഷത്തിന്റെ നഷ്ടമുണ്ടായതായിട്ടാണ് വിവരം.കേബിളുകള്‍ മോഷ്ടിക്കപ്പെട്ട സാഹചര്യത്തില്‍ തുലാമാസ, പൂജയ്ക്കായി നട തുറക്കുമ്പോള്‍ ശരംകുത്തി ടവറില്‍ നിന്ന് സിഗ്നല്‍ ലഭിക്കുമോ എന്ന ആശങ്കിയിലായിരുന്നു ഉദ്യോഗസ്ഥര്‍. ശരംകുത്തി ടവറിലെ ആന്റിന മുതല്‍ ഉപകരണസ്ഥാപിച്ചിരുന്ന മുറി വരെയുള്ള 12 കേബിലും സംഘം മുറിച്ച് കടത്തുകയായിരുന്നു. അതേസമയം വിഷയത്തില്‍ ബിഎസ്എന്‍എല്‍ പരാതി നല്‍കിയിരുന്നു. കേബിള്‍ വനത്തില്‍ വെച്ച് തന്നെ കത്തിച്ച് അതിലെ ചെമ്പ് കടത്തിയിട്ടുണ്ട്. എന്നിട്ടും വനം വകുപ്പ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ അറിഞ്ഞില്ല.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു