മനാമ: ബഹ്റൈനിലെ പ്രമുഖ ഫുട്ബോൾ ക്ലബ് ആയ ഫ്ളീറ്റ് ലൈൻ ഫുട്ബോൾ ക്ലബ്ബിന്റെ 2023-2024 വർഷത്തെ ജേഴ്സി പ്രകാശനം നടന്നു. ഫ്ലീറ്റ് ലൈൻ ലോജിസ്റ്റിക്സ് എംഡി ടൈസൻ ആന്റോ, സാമൂഹ്യപ്രവർത്തകൻ ഒ കെ അമൽദേവ് എന്നിവർ ടീം മാനേജർ ശ്രീജിത്തിനും, ക്യാപ്റ്റൻ സഞ്ചുവിനും പുതിയ ജേഴ്സി കൈമാറി. ചടങ്ങിൽ കെ.എഫ്.എ പ്രസിഡണ്ട് അബ്ദുൾ സലാം, ടീം കോച്ച് അരുൺ പ്രസാദ്, ടീം ഭാരവാഹികളായ ഡങ്കബ്, പോൾസൺ എന്നിവർ പങ്കെടുത്തു.



