ആറ് ദിവസം ജോലിആറ് ദിവസം ജോലി ചെയ്താല്‍ മൂന്ന് ദിവസം അവധിയെന്ന വനംവകുപ്പ് സര്‍ക്കുലറില്‍ സര്‍ക്കാരിന് അതൃപ്തി. ആള്‍ക്ഷാമം നിലനില്‍ക്കേ തീരുമാനം പ്രതിസന്ധിയാകുമെന്ന് വിലയിരുത്തല്‍. സര്‍ക്കുലര്‍ ഇറക്കിയത് വനംമേധാവി അവധിയിലിരിക്കെ പകരം ചുമതലയിലുള്ള ഉദ്യോഗസ്ഥനാണ്. പൊതുഭരണ, ധന വകുപ്പുകളെ അറിയിക്കാതെയുള്ള സര്‍ക്കുലര്‍ നിയമപരമായും തിരിച്ചടിയാകും.
ആനുകുല്യം അനുവദിച്ചത് സെക്ഷന്‍/ സ്റ്റേഷന് ഫോറസ്റ്റ് ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്കാണ്. ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, ഫോറസ്റ്റ് വാച്ചര്‍ എന്നീ തസ്തികകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യം ലഭിക്കും. സര്‍ക്കുലറില്‍ പറയുന്നത് സെക്ഷന്‍/ സ്റ്റേഷന് ആസ്ഥാനത്ത് 24 മണിക്കൂറും താമസിച്ച് തുടര്‍ച്ചയായി ആറു ദിവസം ജോലി നോക്കിയാല്‍ മൂന്ന് ദിവസം വിശ്രമം അനുവദിക്കാമെന്നുമാണ്. ഈ സംവിധാനം ആറുമാസത്തേക്ക് പരീക്ഷണാടിസ്താനത്തില്‍ ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.വനം സംരക്ഷണ വിഭാഗം ജീവനക്കാര്‍ക്ക് ആവശ്യത്തിന് വിശ്രമം, വ്യക്തിപരവും കുടുംബപരവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സമയവും ലഭിക്കുന്നില്ലന്ന പരത്തി നേരത്തെ മുതല്‍ ഉണ്ടായിരുന്നു. മുന്‍ സര്‍ക്കാരിന്റെ പരിഗണനയിലുള്ള വിഷയമാണിതെന്നും സര്‍ക്കുലറിലുണ്ട്. എന്നാല്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത് പൊതുഭരണ, ധന വകുപ്പുകളെ അറിയാതെയാണ്. മൂന്ന് ദിവസം അവധി; വനംവകുപ്പിന്റെ സര്‍ക്കുലറില്‍ സര്‍ക്കാരിന് അതൃപ്തി.