തൃശ്ശൂര്‍: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി (ഇ.ഡി) നു മുന്നില്‍ ഹാജരാകുന്നതിനു തൊട്ടുമുന്‍പ് കേരള ബാങ്ക് വൈസ് ചെയര്മാന് എം.കെ. കണ്ണന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. തൃശ്ശൂരിലെ രാമനിലയത്തില്‍വെച്ചായിരുന്നു സി.പി.ഐ.എം. സംസ്ഥാന സമിതിയംഗം കൂടിയായ കണ്ണന് മുഖ്യമന്ത്രിയെ കണ്ടത്. സര്‍ക്കാരിന്റെ മേഖലാ അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ തൃശ്ശൂരിലെത്തിയതായിരുന്നു മുഖ്യമന്ത്രി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എം.കെ. കണ്ണനെ രണ്ടാംതവണയാണ് ഇ.ഡി. ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. കണ്ണന് പ്രസിഡന്റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ മുമ്പ് ഇ.ഡി.റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ആദ്യം ചോദ്യം ചെയ്തത്. അതിനിടെ, കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, എം.കെ. കണ്ണന് ഇ.ഡി. കേസുമായി ബന്ധപ്പെട്ടു പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി എടുത്തുപറഞ്ഞിരുന്നു. പിന്നാലെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. കരുവന്നൂര്‍ കേസിലെ പ്രധാന പ്രതികളിലൊരാളായ പി. സതീഷ് കുമാര്‍ വെളുപ്പിച്ച കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം മറ്റു നാല് സഹകരണ ബാങ്കുകള്‍ വഴി പുറത്തേക്ക് കടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ടായിരുന്നു തൃശൂര്‍ സഹകരണ ബാങ്കിലടക്കമുള്ള റെയ്ഡ്. കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ പ്രധാനപ്പെട്ട രണ്ടാമത്തെ നേതാവിനെയാണ് ഇ.ഡി.ചോദ്യം ചെയ്യുന്നത്. പ്രാദേശിക നേതാക്കളെ കൂടാതെ നേരത്തെ മുന്‍ മന്ത്രി എ.സി.മൊയ്തീനെ ഇ.ഡി.ചോദ്യം ചെയ്തിരുന്നു.
Trending
- ജ്വല്ലറി അറേബ്യ- സെന്റ് അറേബ്യ വിസ്മയത്തിന് ബഹ്റൈന്‍ ഒരുങ്ങുന്നു
- ആവേശകരമായ മത്സരങ്ങളോടെ അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് സമാപിച്ചു
- ബഹ്റൈനില്‍ ലൈസന്‍സില്ലാത്ത നാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം



