കൊച്ചി:കരുവന്നൂര് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്സിലറുമായ പി.ആര്. അരവിന്ദാക്ഷനെ ഇ.ഡി.അറസ്റ്റ് ചെയ്തു. കരുവന്നൂര് ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. കേസില് മൂന്നാമത്തെ അറസ്റ്റാണിത്. വീട്ടില് നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. നേരത്തെ, ചോദ്യംചെയ്യലിനിടെ ഇ.ഡി. ഉദ്യോഗസ്ഥര് മര്ദിച്ചുവെന്ന് അരവിന്ദാക്ഷന് പരാതി നല്കിയിരുന്നു. കരുവന്നൂരുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്യുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് അരവിന്ദാക്ഷന്. മുന് മന്ത്രിയും എംഎല്എയമായ എ.സി.മൊയ്തീന്, സിപിഎം സംസ്ഥാന സമിതി അംഗം എം.കെ. കണ്ണന് എന്നിവരെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. ചോദ്യംചെയ്തിരുന്നു.
Trending
- അമീബിക് മസ്തിഷ്ക ജ്വരം; ഒരാള് കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
- ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച് മോദി
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില് പോലീസ് ഉദ്യോഗസ്ഥര്ക്ക് പരിശീലന പരിപാടി നടത്തി
- സതേണ് മുനിസിപ്പാലിറ്റി മാര്ക്കറ്റ് ശുചിത്വ ബോധവല്ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില് ഞായറാഴ്ച പൂര്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില് അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില് രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്ക്കെതിരെ നടപടിയുമായി കാപ്പിറ്റല് മുനിസിപ്പാലിറ്റി