മനാമ: പാർലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ സാമാജികനായ അബ്ദുല്ല അൽ റുമൈഹിയുടെ കാറിനുകുറുകെ തെരുവ് നായ് ചാടി അപകടമുണ്ടായി. പെട്ടെന്ന് പാഞ്ഞുകയറിയ തെരുവ് നായയെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ റോഡ് സൈഡിലെ ബാരിയറിൽ ഇടിച്ച് കയറുകയായിരുന്നു. കാറിന് സാരമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്. എം.പിക്ക് പരിക്കില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കഴിഞ്ഞ ദിവസം ഈസ ടൗണിന് സമീപമായിരുന്നു സംഭവം. നോർത്തേൺ ഈസ ടൗൺ, സായിദ് ടൗൺ എംപിയാണ് അബ്ദുള്ള അൽ റൊമൈഹി. തെരുവുനായ് ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ നടപടികൾ ദ്രുതഗതിയിൽ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.


