മനാമ: പതിവ് പ്രതിരോധ കുത്തിവയ്പ്പിനായി ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ (എച്ച്പിവി വാക്സിൻ) അവതരിപ്പിക്കാൻ ബഹ്റൈൻ ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നു. 12 മുതൽ 13 വരെ പ്രായമുള്ള കുട്ടികൾക്ക് നൽകുന്ന പതിവ് വാക്സിൻ എന്ന നിലയിലാണ് എച്ച്പിവി വാക്സിൻ അവതരിപ്പിക്കുന്നത്.
പാപ്പിലോമ വൈറസ് വാക്സിൻ അവതരിപ്പിക്കുന്നതിനും അതുമായി ബന്ധപ്പെട്ട കാൻസർ രോഗങ്ങൾ തടയുന്നതിനുമുള്ള പരിശീലന ശിൽപശാല ഉദ്ഘാടനം ചെയ്യവെയാണ് പബ്ലിക് ഹെൽത്ത് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. എലാൽ അലവി പദ്ധതി പ്രഖ്യാപിച്ചത്.
ദേശീയ രോഗപ്രതിരോധ പരിപാടിയിൽ വാക്സിനുകൾ അവതരിപ്പിച്ചുകൊണ്ട് പകർച്ചവ്യാധികൾക്കെതിരെ പോരാടുന്നതിലും പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിലും ബഹ്റൈന്റെ മുന്നേറ്റങ്ങൾ അവർ ഊന്നിപ്പറഞ്ഞു.