മനാമ: കൊറോണ വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി ബഹ്റൈനിലെ തെരുവുകളിൽ ശുദ്ധീകരണ പ്രവർത്തനങ്ങൾ തുടരുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ്, സിവിൽ ഡിഫൻസ് ജനറൽ അഡ്മിനിസ്ട്രേഷനുമാണ് ശുദ്ധീകരണത്തിന് നേതൃത്വം കൊടുക്കുന്നത്.
ക്യാപിറ്റലിന്റെ 40 സന്നദ്ധ യൂത്ത് ടീമും അൽ-നയിം വോളണ്ടിയർ ടീമും ശുദ്ധീകരണ പ്രക്രിയയിൽ പങ്കെടുത്തു. കൂടാതെ കടന്നുപോകുന്നവർക്കും ഷോപ്പുകൾക്കും അവബോധ പരസ്യങ്ങളും വിതരണം ചെയ്തു. കൊറോണ വൈറസിനെയും അതിന്റെ പ്രത്യാഘാതങ്ങളെയും നേരിടാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി സർക്കാർ ഏജൻസികൾ, സിവിൽ സൊസൈറ്റി സ്ഥാപനങ്ങൾ, സന്നദ്ധപ്രവർത്തകർ എന്നിവരുമായി സഹകരിച്ച് ക്യാപിറ്റൽ ഗവർണറേറ്റിലെ മാർക്കറ്റുകളും ഏറ്റവും പ്രധാനപ്പെട്ട തെരുവുകളും സുപ്രധാന റോഡുകളും വൃത്തിയാക്കുന്നതിനുള്ള ഒരു സംയോജിത പ്രോഗ്രാമാണ് ഈ കാമ്പെയ്ൻ.