മനാമ: ഫ്രന്റസ് സ്റ്റഡി സർക്കിൾ ബഹ്റൈൻ അക്ബർ ട്രാവൽസുമായി സഹകരിച്ചു ഉംറ യാത്ര സംഘടിപ്പിക്കുന്നു. പ്രവാചക ദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഉംറ യാത്ര സെപ്റ്റംബർ 26 നു പുറപ്പെടും . പരിചിത പണ്ഡിത നേതൃത്വത്തില്‍ പുറപ്പെടുന്ന ഉംറ യാത്രക്ക് മുമ്പായി മൾട്ടി മീഡിയ സഹായത്തോടെ ഉംറയുടെ രീതി, മദീന ചരിത്രം എന്നീ വിഷയങ്ങളിൽ ക്ളാസുകള്‍ നല്‍കും. സുഖകരമായ യാത്ര, മെച്ചപ്പെട്ട താമസ, ഭക്ഷണ സൗകര്യം, ആത്മീയ ചൈതന്യത്തോടെ കര്‍മങ്ങള്‍ അനുഷ്ഠിക്കാനുള്ള അവസരം, കുടുംബങ്ങള്‍ക്ക് പ്രത്യേക പരിഗണന എന്നിവ ഗ്രൂപ്പിന്റെ പ്രത്യേകതയാണ്. യാത്രയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് 35573996 , 39062051 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഫ്രന്റസ് സ്റ്റഡി സർക്കിൾ ഉംറ കണ്‍വീനര്‍ പി പി ജാസിർ അറിയിച്ചു.
Trending
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി
- ‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ…’; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം
- മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം തെരഞ്ഞെടുപ്പ് പ്രചരണം, ഐ.വൈ.സി.സി, ബഹ്റൈൻ ബഹിഷ്കരിക്കും.
- ഐ.വൈ.സി.സി ബഹ്റൈൻ കുടുംബസംഗമം; സംഘടിപ്പിച്ചു.
- മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്, നടപടി സർക്കാരിൻ്റെ ഹർജിയിൽ
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി

