ന്യുയോർക്ക്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ വൈദികനും, ദയറാ പട്ടക്കാരനും ആയിരുന്ന ഫാ. ആൻഡ്രൂസ് ഡാനിയേൽ (ലീസൺ അച്ചൻ, 43) ഓഗസ്ററ് 18 ന് ന്യൂയോർക്കിൽ അന്തരിച്ചു. നോർത്ത് ഈസ്റ്റ് അമേരിക്കൻ രൂപതയിലെ വിവിധ ഇടവകകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മാതാപിതാക്കൾ: ഇടിക്കുള ദാനിയേൽ, എൽസിക്കുട്ടി ഡാനിയേൽ, കുറ്റിക്കാട്ട് ബെഥേൽ, വെൺമണി.
സഹോദരൻ : ലൈസൺ ഡാനിയേൽ & ഭാര്യ സിമി. മക്കൾ: ലിയാം, ലിയാന്ന.
സഹോദരി: ലിസ ഡാനിയേൽ & ഭർത്താവ് തോമസ് ഫിലിപ്പ്.
പൊതുദർശനം ഓഗസ്റ്റ് 20 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ 8:30 വരെ ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിലെ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ (28 Sunset Ave, Staten Island, NY 10314).
ശവസംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 21 തിങ്കളാഴ്ച രാവിലെ 8:30 മുതൽ 11:00 വരെ. തുടർന്ന് സ്റ്റാറ്റൻ ഐലൻഡിലെ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ പൊതുദർശനം. ശവസംസ്കാരം മൊറാവിയൻ സെമിത്തേരിയിൽ നടക്കും. (2205 Richmond Rd, Staten Island, NY).
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ