മനാമ: പൈനോയ് ബഹ്റൈൻ വോളിബോൾ ലീഗ് ടൂർണമെന്റിൽ ഐവൈസിസി സ്പൈ ക്കേഴ്സ് ബഹ്റൈൻ ജേതാക്കളായി. ജെഎഫ്എസ് ബഹ്റൈനെ തോൽപിച്ചാണ് ഐവൈസിസി ചാമ്പ്യാന്മാരായത്. ജെയിസ് ജോയ് ക്യാപ്റ്റനായ ഐവൈസിസി 25-16,25-20 സ്കോറിനാണ് വിജയിച്ചത്. അഞ്ച് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ഐഐവൈസിസി സ്പൈക്കേഴ്സ് രണ്ടാം തവണയാണ് ചാമ്പ്യാന്മാരാകുന്നത്.
ടീം അംഗങ്ങൾ: ജെയിസ് ജോയ്(ക്യാപ്റ്റൻ) നാസർ, ആസിഫ്, മാലിക്ക് ഷമ്മാസ്, ഫഹദ്, ആഷിക്, ഫ്രാങ്കോ, ബെർനീ, അമൽരാജ്, ഉമൈർ, അനസ്
കോച്ച്: ഷിന്ടോ ജോസഫ്, മാനേജർ: ജിജോമോൻ മാത്യു