തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിൽ ഛർദിച്ച് അവശയായ പെൺകുട്ടിയെക്കൊണ്ട് ബസ് കഴുകിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടി. നെയ്യാറ്റിൻകര ഡിപ്പോയിലെ ഡ്രൈവറായ എസ് എൻ ഷിജിയെ സർവീസിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവമുണ്ടായത്.സംഭവത്തിൽ അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മറ്റൊരു കെ എസ് ആർ ടി സി ബസിലെ ഡ്രൈവറുടെ മക്കൾക്കാണ് മോശം അനുഭവമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ദന്തഡോക്ടറെ കണ്ട് ആശുപത്രിയിൽ നിന്ന് തിരിച്ചുവരികയായിരുന്നു പെൺകുട്ടിയും സഹോദരിയും.പെൺകുട്ടി ബസിനുള്ളിൽ ഛർദിച്ചതോടെ ദേഷ്യപ്പെട്ട ഡ്രൈവർ സഹോദരിമാരെക്കൊണ്ട് ബസ് കഴുകിപ്പിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Trending
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
- ബഹ്റൈനിലെ നാല് കാര്‍ഷിക ഗ്രാമങ്ങള്‍ക്ക് എഫ്.എ.ഒയുടെ അന്താരാഷ്ട്ര അംഗീകാരം
- അല്‍ ഹിലാല്‍ പ്രീമിയര്‍ ആശുപത്രിയില്‍ റേഡിയോളജി നിലവാരം ഉയര്‍ത്താന്‍ ഫ്യൂജിഫിലിമുമായി കരാര്‍
