ന്യൂഡൽഹി ∙ യാത്രക്കാർ കുറവുള്ള എസി ചെയർകാർ, എക്സിക്യുട്ടിവ് ക്ലാസുകളിലെ ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ കുറയ്ക്കാൻ റെയിൽവേ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് എല്ലാ സോണുകൾക്കും റെയിൽവേ ബോർഡ് നിർദേശം നൽകി. വന്ദേഭാരത് ഉൾപ്പെടെ അനുഭൂതി, വിസ്റ്റഡോം കോച്ചുകളുള്ള ട്രെയിനുകളിലാണ് ഇളവു ബാധകമാകുക. ഇക്കാര്യത്തിൽ സോണുകൾക്ക് തീരുമാനമെടുക്കാമെന്നാണ് നിർദേശം.കഴിഞ്ഞ 30 ദിവസത്തിനിടെ 50 ശതമാനത്തിലും താഴെ യാത്രക്കാരുള്ള ട്രെയിനുകളിലാണ് ഇളവുള്ളത്. യാത്രക്കാരുടെ എണ്ണം 50 ശതമാനത്തിനു താഴെയായാൽ യാത്രയുടെ ഏത് ഘട്ടത്തിലും ഇളവ് അനുവദിക്കാമെന്നാണ് നിർദേശം.ഇതനുസരിച്ച് 25 ശതമാനം വരെ ടിക്കറ്റ് നിരക്ക് കുറയ്ക്കാം. അടിസ്ഥാന ടിക്കറ്റ് നിരക്കിലാണ് മാറ്റം വരുത്തുക. റിസർവേഷൻ ചാർജ്, സൂപ്പർ ഫാസ്റ്റ് സർച്ചാർജ്, ജിഎസ്ടി തുടങ്ങിയവ വേറെ ഈടാക്കും. കുറഞ്ഞ നിരക്ക് ഉടനടി പ്രാബല്യത്തിൽ വരുമെന്നും റെയിൽവേ അറിയിച്ചു. അതേസമയം, നിലവിൽ ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാർക്ക് നിരക്കിളവു ബാധകമല്ല.
Trending
- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.
- ഷെറി ഗോവിന്ദൻസംവിധാനം ചെയ്തടി.പത്മനാഭന്റെ കഥകളായ’സമസ്താലോക’ഇന്നുമുതൽIFFK യിൽ കാണാം.
- മാധ്യമ പ്രവർത്തകൻ ജി. വിനോദ് അന്തരിച്ചു.
- ‘ഫലം അനുകൂലമാകുമ്പോൾ രാഹുൽ സ്വീകരിക്കുന്നു’; കേരളത്തിലെ കോൺഗ്രസിന്റെ വിജയം ആയുധമാക്കി ബിജെപി
- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
