മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ സംഘടിപ്പിച്ചു വരുന്ന വിജ്ഞാന സദസിന്റെ ഭാഗമായി ഇന്ന് രാത്രി ( 23-06-2023 വെള്ളി ) ഇശാ നമസ്ക്കാരത്തിന് ശേഷം ഗുദൈബിയ ഫറൂഖ് മസ്ജിദിൽ “ദുൽഹിജ്ജ – പവിത്ര ദിനങ്ങളിലൂടെ” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണ പരിപാടി ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അബു യാസീൻ യഹ്യ നയിക്കുന്ന പ്രഭാഷണ പരിപാടിയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.