ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ബി.ജെ.പിക്ക് മുമ്പേ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കോൺഗ്രസ്. കർണാടകയിൽ ഭരണത്തിലേറി ചുരുങ്ങിയ ദിവസം കൊണ്ട് കോൺഗ്രസ് നടപ്പിലാക്കിയ വികസന പരിപാടികൾ എടുത്തുപറഞ്ഞാണ് ജബൽപൂരിൽ പ്രിയാങ്കാഗാന്ധി പ്രചാരണത്തിന് തുടക്കമിട്ടത്. കർഷകർക്കും സ്ത്രീകൾക്കും മറ്റ് തൊഴിലാളികൾക്കും ഒപ്പമായിരുന്നു പ്രചാരണം.
പ്രിയങ്കാഗാന്ധിയെ മുന്നിൽ നിറുത്തി പ്രചാരണം മുന്നോട്ട് നയിക്കാനാണ് കോൺഗ്രസ് തീരുമാനം. നേരത്തെ ഹിമാചൽ പ്രദേശിലും, കർണാടകയിലും പ്രിയങ്ക നടത്തിയ പ്രചാരണം വിജയത്തിൽ പ്രധാന ഘടകമായെന്നാണ് വിലയിരുത്തൽ. ഉത്തർപ്രദേശ് ജനറൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ പ്രിയങ്ക ഇനി ദേശീയ തലത്തിൽ കൂടുതൽ സജീവമാകും. തിരഞ്ഞെടുപ്പ് മേൽനോട്ടം വഹിക്കുന്ന സമിതിയുടെ തലപ്പത്തേക്ക് പ്രിയങ്കയെത്തുമെന്നാണ് റിപ്പോർട്ട്. അടുത്ത മാസം തുടങ്ങുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടത്തിലും പ്രിയങ്ക സജീവമാകും.