
മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) അഞ്ച് സംയുക്ത പരിശോധന കാമ്പെയ്നുകൾ നടത്തി. ആഭ്യന്തര മന്ത്രാലയം, വ്യവസായ വാണിജ്യ മന്ത്രാലയം, മുനിസിപ്പൽ അഫയേഴ്സ് ആൻഡ് അഗ്രികൾച്ചർ മന്ത്രാലയം, ക്യാപിറ്റൽ , മുഹറഖ്, നോർത്തേൺ ഗവർണറേറ്റുകളിലെ സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ എന്നിവയുടെ ഏകോപനത്തിലാണ് കാമ്പെയ്നുകൾ നടന്നത്. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി നിരവധി ഷോപ്പുകളും വർക്ക് സൈറ്റുകളും സന്ദർശിച്ച് പരിശോധനകൾ നടത്തി. തൊഴിൽ വിപണിയുടെ മത്സരക്ഷമത, സ്ഥിരത, ഉൽപ്പാദനക്ഷമത എന്നിവ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന കാമ്പെയ്നുകൾ നടത്തുന്നത്. 5 സംയുക്ത പരിശോധന കാമ്പെയ്നുകളുടെ ഫലമായി ലേബർ മാർക്കറ്റ്, റെസിഡൻസി നിയമങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ കണ്ടെത്തുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

