കൊച്ചി: ആൽമരം ഒടിഞ്ഞ് വീണ് ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുള്ള കുട്ടി മരിച്ചു. ആലുവ യുസി കോളേജിന് സമീപം വെള്ളാം ഭഗവതി ക്ഷേത്രത്തിലെ ആൽമരത്തിന്റെ കൊമ്പാണ് ഒടിഞ്ഞ് വീണത്.
കരോട്ടുപറമ്പിൽ രാജേഷിന്റെ് മകൻ അഭിനവ് കൃഷ്ണയാണ് മരിച്ചത്. ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിൽ മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു. അഭിനവിനൊപ്പം കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ കൂടി സ്വാധീനമുള്ളതിനാൽ ഈ മേഖലയിൽ ശക്തമായി കാറ്റും വീശിയിരുന്നു. ഇതേ തുടർന്നാണ് മരത്തിന്റെ വലിയൊരു ഭാഗം ഒടിഞ്ഞുവീണത്.