മനാമ : സി.ബി.എസ്.ഇയുടെ പത്ത്, 12 എന്നീ ക്ലാസുകളിലെ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ പ്രവർത്തകരെ ടീൻസ് ഇന്ത്യ ബഹ്റൈൻ അനുമോദിച്ചു. ലബീബ ഖാലിദ് , റീഹ ഫാത്തിമ, ബീഫാതിമ, നുസ്ഹ ഖമറുദ്ദീൻ എന്നിവരെയാണ് മെമന്റോ നൽകി ആദരിച്ചത്. ജീവിതത്തിൽ കൂടുതൽ വിജയങ്ങൾ കരസ്ഥമാക്കാൻ ഇത്തരം പരീക്ഷകൾ പ്രചോദനമാവട്ടെ എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ടീൻസ് ഇന്ത്യ രക്ഷാധികാരി സഈദ് റമദാൻ നദ്വി പറഞ്ഞു. പഠനത്തിനൊപ്പം കൗമാരക്കാരിൽ ജീവിതലക്ഷ്യത്തെ കുറിച്ചും ധാർമ്മികതയെകുറിച്ചുമുള്ള പാഠങ്ങളാണ് ടീൻസ് ഇന്ത്യ പകർന്നു നൽകുന്നത്. കുട്ടികളുടെ വിവിധ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുമുള്ള ടീൻസ് ഇന്ത്യയുടെ ശ്രമങ്ങൾ ഏറെ അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൺവീനർ മുഹമ്മദ് ഷാജി സ്വാഗതവും ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ജനറൽ സെക്രട്ടറി എം.അബ്ബാസ് നന്ദിയും പറഞ്ഞു. സഈദ് റമദാൻ നദ് വി, ജമാൽ ഇരിങ്ങൽ, അബ്ബാസ് മലയിൽ, ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം പ്രസിഡന്റ് സാജിത സലീം, യൂത്ത് ഇന്ത്യ സെക്രട്ടറി ജുനൈദ് എന്നിവർ വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി.
Trending
- ഖത്തറിലെ ഇസ്രയേല്‍ ആക്രമണം; അപലപിച്ച് മോദി, പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ഖത്തര്‍ അമീര്‍
- 27 പന്തില്‍ ലക്ഷ്യം കണ്ട് ഇന്ത്യ, ഏഷ്യ കപ്പില്‍ യുഎഇക്കെതിരെ തകര്‍പ്പന്‍ ജയം
- ഖത്തര്‍ ആക്രമണത്തില്‍ അതിരുകടന്ന് ഇസ്രയേല്‍; ജിസിസി രാജ്യങ്ങളില്‍ അമര്‍ഷം പുകയുന്നു, തീക്കളിയിൽ ഒറ്റപ്പെട്ട് ബെഞ്ചമിൻ നെതന്യാഹു, കൈകഴുകി ട്രംപ്
- ബഹ്റൈന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ യു.എ.ഇ. പ്രസിഡന്റിന് ഹമദ് രാജാവ് വിട നല്കി
- കേരള സർവകലാശാലയിലെ തർക്കം; ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി, പോരിനിടയിലും വിസിയെ പുരസ്കാരം വാങ്ങാൻ ക്ഷണിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി
- പതിനേഴാമത് ജി.സി.സി. സായുധ സേനാ ഭരണ, മാനവശേഷി കമ്മിറ്റി യോഗം ബഹ്റൈനില്‍ ചേര്‍ന്നു
- എസ്.സി.ഡബ്ല്യുവും ബഹ്റൈന്‍ വനിതാ യൂണിയനും സംയുക്ത യോഗം ചേര്‍ന്നു
- ഖലാലിയില്‍ അവന്യൂ 38 തുറന്നു