ന്യൂഡല്‍ഹി: പി എഫ് ഐ കേസുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. 25 സ്ഥലങ്ങളിലായാണ് എന്‍ഐഎ പരിശോധന നടത്തുന്നത്. കേരളത്തിലും ബീഹാര്‍, കര്‍ണാടക എന്നിവിടങ്ങളിലാണ് റെയ്ഡ്. ദിവസങ്ങള്‍ക്ക് മുമ്പ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കണ്ടെത്തുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് എന്‍ ഐ എ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. മൂന്ന് മുതല്‍ ഏഴ് ലക്ഷം രൂപ വരെയാണ് ഇനാം തുക. പാലക്കാട് വല്ലപ്പുഴ പഞ്ചായത്തിലാണ് എന്‍ ഐ എ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
കൂറ്റനാട് സ്വദേശി ശാഹുല്‍ ഹമീദ്, ഞാങ്ങാട്ടിരി സ്വദേശി അബ്ദുല്‍ റഷീദ് കെ, ശങ്കരമംഗലം സ്വദേശി മുഹമ്മദ് മന്‍സൂര്‍, നെല്ലായ സ്വദേശി മുഹമ്മദലി കെപി, പറവൂര്‍ സ്വദേശി അബ്ദുല്‍ വഹാബ് വിഎ, പേര് വിവരങ്ങളില്ലാത്ത ഫോട്ടോയിലെ വ്യക്തി എന്നിവരെ കണ്ടെത്തുന്നവര്‍ക്കാണ് എന്‍ ഐ എ ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.