കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡോക്ടർക്ക് ഏറ്റത് ആറ് കുത്തുകൾ. മുതുകിൽ ആറ് കുത്തുകളേറ്റുവെന്നാണ് പരിശോധിച്ച ഡോക്ടർമാർ അറിയിച്ചത്. പിന്നാലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഡോ. വന്ദന ദാസ് മരിച്ചത്. ഡോക്ടർമാർ ഉൾപ്പെടെ നാലുപേരെയാണ് പ്രതി ആക്രമിച്ചത്. രണ്ടുപേരെ അടിക്കുകയും ചെയ്തു. ഡോക്ടർ വന്ദന ദാസ്, ആശുപത്രി ഗാർഡായ മണിലാൽ, ഹോം ഗാർഡ് ആയ അലക്സ് കുട്ടി, പ്രതി സന്ദീപിന്റെ ബന്ധുവായ ബിനു എന്നിവർക്കാണ് കുത്തേറ്റത്.ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. ശ്രീനിലയം കുടവട്ടൂർ സന്ദീപ്(42) ആണ് ആക്രമണം നടത്തിയത്. സന്ദീപിനെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വൈദ്യപരിശോധനയ്ക്കായി പൊലീസുകാർ കസ്റ്റഡിയിലെടുത്ത് കൊണ്ടുവന്നയാളാണ് പ്രതി. പരിശോധിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന സർജിക്കൽ ഉപകരണം ഉപയോഗിച്ചായിരുന്നു ആക്രമണം. പിന്നിൽ നിന്നുള്ള കുത്ത് മുമ്പിലേയ്ക്ക് എത്തുന്ന തരത്തിലായിരുന്നു ആക്രമണം. പൊലീസിന്റെ മുമ്പിൽ വച്ചാണ് ആക്രമണം ഉണ്ടായത്.നെടുമ്പന യു പി സ്കൂളിലെ അദ്ധ്യാപകനാണ് സന്ദീപ്. ഡീ അഡിക്ഷൻ സെന്ററിൽ നിന്ന് ഇറങ്ങിയ ആളാണ് പ്രതി. സന്ദീപും സഹോദരനുമായി നടത്തിയ അടിപിടിയിൽ കാലിന് മുറിവേറ്റിരുന്നു. തുടർന്ന് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിൽ എത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയാണ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറെ കുത്തിയത്.
Trending
- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ

