മനാമ: ബഹ്റൈനിലെ നിഷ്കളങ്ക സാമൂഹിക പ്രവർത്തനത്തിൻറെ ഉത്തമ മാതൃകയായിരുന്ന സാം അടൂരിന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ സഹായം നൽകുമെന്ന് പ്രമുഖ ബിസിനസുകാരനും, വികെഎൽ ഹോൽഡിംഗ്സ് ആൻഡ് അൽ നാമൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ഡോ: വർഗീസ് കുര്യൻ വ്യക്തമാക്കി. പ്ലസ്ടുവിലും, അഞ്ചിലും പഠിക്കുന്ന സിമി സാറ സാം(17), സോണി സാറ സാം (13) എന്നിവരുടെ പഠന ചിലവുകൾക്കായിട്ടാണ് ഈ തുക നൽകുന്നത്.
സാമിന്റെ ജീവിതാഭിലാഷമായ കെസ്റ്റർ ആന്റണി നയിച്ച ഗ്ലോറിയ മ്യൂസിക്കൽ നൈറ്റ് 2020 എന്ന പരിപാടിയിൽ ഉണ്ടായ സാമ്പത്തിക ബാധ്യത നികത്താനും ഡോ:വർഗീസ് കുര്യൻ ഒരു ലക്ഷം രൂപ നൽകിയിരുന്നു. സ്റ്റാർ വിഷൻ ഇവന്റസിന്റെ ബാനറിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. സാമിൻറെ കുടുംബത്തിൻറെ നിസ്സഹായാവസ്ഥ സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടയ്ക്കൽ ഡോ: വർഗീസ് കുര്യനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ സഹായം ഉറപ്പുനൽകിയത്. ഭർത്താവിൻറെ സത്പ്രവർത്തിയുടെ ഫലമാണിതെന്നും കുടുംബത്തെ സഹായിച്ച ഡോ. വർഗീസ് കുര്യനും കുടുംബത്തിനും സാം അടൂരിന്റെ ഭാര്യ സിസിലിയും മക്കളായ സിമിയും സോണിയും നന്ദി അറിയിച്ചു.
വീഡിയോ വാർത്തകൾക്ക് സ്റ്റാർവിഷൻന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂക