ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വീണ്ടും ആശങ്ക ഉയർത്തുന്നു. പോസിറ്റിവിറ്റി നിരക്ക് വർദ്ധിച്ചു. 8.40 ശതമാനമാണ് നിലവിലെ പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 9111 പേർക്കാണ്. ഇന്നലെ റിപ്പോർട്ട് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണം 10,093 ആയിരുന്നു. 5.61 ശതമാനമായിരുന്നു ഇന്നലെ പോസിറ്റിവിറ്റി നിരക്ക്. നിലവിൽ രാജ്യത്ത് 60,313 ആളുകളാണ് ചികിത്സയിലുള്ളത്.കഴിഞ്ഞ ദിവസം 23 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,31,114 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അനുസരിച്ച് രാജ്യവ്യാപകമായി രോഗമുക്തി നിരക്ക് 98.68 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ട്. രോഗം ഭേദമായവരുടെ എണ്ണം ഇന്നലെ 4,42,35,772 ആയി ഉയർന്നിരുന്നു.മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പ്രകാരം രാജ്യത്ത് 220.66 കോടി ഡോസ് കൊവിഡ് വാക്സിൻ നൽകിയിട്ടുണ്ട്. അതേസമയം, രാജ്യതലസ്ഥാനം കൊവിഡ് ഹോട്ട് സ്പോട്ടായി മാറുകയാണ്. ഇന്നലെ 1634 പുതിയ കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. 29.68 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഒരാഴ്ചയ്ക്കിടെ ഡൽഹിയിൽ 24 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
Trending
- സാറില്‍ വാഹനാപകടം; ദമ്പതികള്‍ക്ക് ദാരുണാന്ത്യം
- ഇന്ത്യയിലെ കൊവിഡ് കേസുകളിൽ വൻ കുതിപ്പ്, ഏറ്റവും മുന്നിൽ കേരളം; റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രാലയം
- ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ വിജയികളെ അനുമോദിച്ചു
- ശാസ്ത്ര സാങ്കേതിക ദിനത്തോടനുബന്ധിച്ച്ഇന്ത്യൻ സ്കൂൾ ടെക്നോഫെസ്റ്റ് ആഘോഷിച്ചു
- ഇന്ത്യൻ നിയമ, നീതിന്യായ മന്ത്രി സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി
- പുണ്യ ദിനങ്ങളെ ഉപയോഗപ്പെടുത്തുക. അൽ ഫുർ ഖാൻ സെന്റർ
- ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ
- കെ എസ് സി എ എഡ്യുക്കേഷണൽ എക്സലൻസ് അവാർഡ്