
മനാമ: മൂവാറ്റുപുഴ എംഎൽഎ ഡോക്ടർ മാത്യു കുഴൽനാടൻ കേരള കത്തോലിക്ക് അസോസിയേഷൻ സന്ദർശിച്ചു. 53വർഷം പൂർത്തിയാകുന്ന കെസിഎയുടെ ബഹറിനിലെ പ്രവർത്തങ്ങളെ അദ്ദേഹം പ്രശംസിച്ചു.കെസിഎ പ്രസിഡന്റ് നിത്യൻ തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. ഒഐസിസി ഗ്ലോബൽ സെക്രട്ടറി രാജു കല്ലുംപുറം, ഒഐ സി സി നാഷണൽ പ്രസിഡന്റ് ബിനു കുന്നന്താനം, മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് എബി തോമസ്, ഒഐസിസി നാഷണൽ ജനറൽ സെക്രട്ടറി ബോബി പാറയിൽ, കെസിഎ വൈസ് പ്രസിഡന്റ് തോമസ് ജോൺ, കെ സി എ ട്രഷറർ അശോക് മാത്യു, എന്റർടൈൻമെന്റ് സെക്രട്ടറി ജിതിൻ ജോസ്, ലോഞ്ച് സെക്രട്ടറി രഞ്ജിത് മാത്യു, കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ, സ്പോൺസർഷിപ്പ് വിംഗ് ചെയർമാൻ സേവി മാത്തുണ്ണി, മുൻ പ്രസിഡന്റുമാരായ റോയ് സി ആന്റണി, സാം ആൻസിൽ ഫ്രാൻസിസ്, കെസിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ കെസിഎ അംഗങ്ങൾ, ഒ ഐ സിസി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
