കോട്ടയം : മണിമലയിൽ സഹോദരന്മാരായ ജിസും ജിൻസും വാഹനാപകടത്തിൽ മരിക്കാൻ ഇടയായ കേസിൽ ജോസ് കെ. മാണി എം.പിയുടെ മകൻ കുഞ്ഞുമാണിയെ രക്ഷിക്കാൻ വഴിവിട്ട നീക്കം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല. വ്യാജമൊഴിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതും രക്തപരിശോധന നടത്താതിരുന്നതുമടക്കം ഗുരുതര വീഴ്ചയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്.
പൊലീസുകാർക്കെതിരെ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി പറയുന്നത്. ജില്ലാ പൊലീസ് മേധാവി അവധിയിലാണ്. അപകട സമയത്ത് വീട്ടിലുണ്ടായിരുന്നയാളുടെ മൊഴി വ്യാജമായി രേഖപ്പെടുത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അപകടമുണ്ടാക്കിയ കാർ ഓടിച്ചത് 45 വയസുകാരനെന്നായിരുന്നു എഫ്.ഐ.ആർ. ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്താതിരുന്നതും കുഞ്ഞുമാണിയെ രക്ഷിക്കാനുള്ള പൊലീസ് തന്ത്രമായിരുന്നു. സംഭവം വിവാദമായപ്പോഴാണ് കുഞ്ഞുമാണിയെ പ്രതിയാക്കിയതും 24 മണിക്കൂറിന് ശേഷം രഹസ്യമായി അറസ്റ്റ് ചെയ്തതും. ഈ സാഹചര്യത്തിൽ രക്ത പരിശോധനയിൽ നിന്ന് ഒഴിവാകാനുമായി.
വ്യക്തിപരമായ കാരണങ്ങളാൽ തിങ്കളാഴ്ച വരെ അവധിയിലാണ്. തിരിച്ചെത്തിയ ശേഷം നടപടികൾ കൈക്കൊള്ളും