മനാമ: ആധുനിക വൈദ്യശാസ്ത്രത്തിൽ 18 വർഷത്തെ നേട്ടങ്ങൾ കൈവരിച്ച കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കിംസ്) ഇനിമുതൽ കിംസ് ഹെൽത്ത് എന്ന ബ്രാൻഡ് നാമത്തിൽ അറിയപ്പെടും. രാജ്യത്തും വിദേശത്തുമുള്ള എല്ലാ യൂണിറ്റുകളും ഒരൊറ്റ ബ്രാൻഡിനും ലോഗോയ്ക്കും കീഴിൽ ഏകീകരിച്ചു. ഓൺലൈൻ പരിപാടിയിലാണ് പുതിയ ബ്രാൻഡ് നാമം അവതരിപ്പിച്ചത്. അനുകമ്പ, കുറഞ്ഞ ചെലവിൽ ചികിത്സ, ധാർമികത, ഗുണമേന്മ, മികവ്, സുതാര്യത, വിശ്വാസ്യത തുടങ്ങിയ കിംസിന്റെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് കിംസ് ഹെൽത്തിന്റെ ലോഗോ.
കിംസ് ഹെൽത്ത് അത്യാധുനിക സാങ്കേതികവിദ്യ, ഡിജിറ്റലൈസേഷൻ, സമാനതകളില്ലാത്ത കഴിവ്, അസാധാരണമായ രോഗി പരിചരണം എന്നിവയിലൂടെ മികച്ച ആരോഗ്യ പരിരക്ഷ നൽകുന്നു എന്ന് കിംസ് ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം ഐ സഹാദുള്ള പറഞ്ഞു.
ഇന്ത്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ മികച്ച ആരോഗ്യസംരക്ഷണ സ്ഥാപനമായി കിംസ് ഹെൽത്ത് വളരാൻ ഒരുങ്ങുന്നു. ആറ് രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന കിംസ് ഹെൽത്ത് ഗ്രൂപ്പിന് കീഴിൽ 900 ഡോക്ടർമാരും 2,000 നഴ്സുമാരും മറ്റു ജീവനക്കാരും ജോലി ചെയ്യുന്നു. കോവിഡ് പോസിറ്റീവ് രോഗികൾക്ക് ചികിത്സ നൽകുന്ന ബഹ്റൈനിലെ ആദ്യത്തെ സ്വകാര്യ ആശുപത്രിയായി കിംസ് ബഹ്റൈൻ ആശുപത്രി മാറിയതായി ഡോ: സഹാദുള്ള പറഞ്ഞു.
www.kimshealthcare.com എന്ന വെബ്സൈറ്റും പുതിയ മൊബൈൽ ആപ്പും ഉടൻ ആരംഭിക്കുമെന്ന് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ഷെരീഫ് സഹാദുള്ള പറഞ്ഞു. വൈസ് ചെയർമാനും സ്ഥാപക ഡയറക്ടറുമായ ഡോ. ജി.വിജയരാഘവൻ, ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ ഇ.എം. നജീബ്, കിംസ് ബഹ്റൈൻ മെഡിക്കൽ സെന്റർ ചെയർമാൻ അഹ്മദ് ജവാഹിരി എന്നിവർ സംസാരിച്ചു.
വീഡിയോ വാർത്തകൾക്ക് സ്റ്റാർവിഷൻന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂക