മനാമ: റമദാനിൽ 558 തടവുകാർ ബഹ്റൈനിൽ ബദൽ ശിക്ഷ പദ്ധതി ഉപയോഗപ്പെടുത്തിയതായി എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് അറിയിച്ചു. നിശ്ചിതമായ നിബന്ധനകളോടെ കൂടുതൽ സ്വാതന്ത്യം ലഭിക്കുന്ന ബദൽ ശിക്ഷ തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം തടവുകാർക്ക് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും പേർ ബദൽ ശിക്ഷാ രീതി തിരഞ്ഞെടുത്തത്. ഇതോടെ ബദൽ ശിക്ഷ നിയമത്തിന്റെയും നടപടിക്രമങ്ങളുടെയും തുടക്കം മുതൽ അതിന്റെ പ്രയോജനം നേടിയ കുറ്റവാളികളുടെ ആകെ എണ്ണം 5,432 ഉയർന്നു. ബദൽ ശിക്ഷാ പദ്ധതി വിപുലപ്പെടുത്താനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശത്തിന്റെ വെളിച്ചത്തിലാണ് കൂടുതൽ പേർ ഇതുപയോഗപ്പെടുത്താൻ മുന്നോട്ടു വന്നത്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി