കണ്ണൂർ : എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തെളിവെടുപ്പിനെത്തിച്ചു. തീ വയ്പ് നടന്ന ബോഗിയിലെത്തിച്ചാണ് പൊലീസ് തെളിവെടുത്തത്. കോഴിക്കോട്ട് നിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട് വൈകിട്ട് നാലോടെയാണ് കണ്ണൂർ റെയിൽവേസ്റ്റേഷനിൽ പൊലീസ് പ്രതിയുമായെത്തിയത്. തുടർന്ന് ഒരു മണിക്കൂറോളം സമയമെടുത്താണ് തെളിവെടുത്തത്.
എലത്തൂരു വച്ച് ബോഗിയിൽ തീവെച്ച ശേഷം അതേ ട്രെയിനിൽ കണ്ണൂരിലെത്തിയ ഷാരൂഖ് അവിടെ നിന്ന് മറ്റൊരു ട്രെയിനിലാണ് രത്നഗിരിയിലെത്തിയത്. ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ നിന്നാണ് പ്രതി യാത്ര ചെയ്തത്. ഇവിടെയും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. പിന്നീട് പ്രതിയെ കോഴിക്കോട്ടേക്ക് തിരികെ കൊണ്ടുപോയി.എലത്തൂരിൽ നിന്ന് അതേ ട്രെയിനിൽ ണ്ണൂരിലെത്തി അവിടെ നിന്ന് രത്നഗിരിയിലെത്തിയ പ്രതി ട്രെയിൻ കയറുന്നതു വരെ പ്ലാറ്റ്ഫോമിനടുത്ത് ഒളിച്ചിരുന്നു എന്നതടക്കമുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു, എന്നാൽ ഇത് സംബന്ധിച്ച തെളിവെടുപ്പുകളൊന്നും നടത്തിയിട്ടില്ല. ഒരു മണിക്കൂറിനുള്ളിൽ, തീവച്ച ബോഗി, രത്നഗിരിയിലെത്തിയ ട്രെയിനിൽ കയറിയ പ്ലാറ്റ്ഫോം എന്നിവിടങ്ങളിൽ എത്തിച്ച് മാത്രമാണ് തെളിവെടുത്തത്.