മനാമ: ബഹ്റൈൻ മാര്‍ത്തോമ്മാ പാരീഷില്‍ ദുഃഖവെള്ളിയാഴ്ച്ച ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്കുവാന് എത്തിയ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ മേലദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസനാധിപനും സഭയുടെ സണ്ടേസ്കൂള്‍ പ്രസ്ഥാനത്തിന്റെ പ്രസിഡണ്ടുമായ അഭിവന്ദ്യ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തായും ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഭാരവാഹികളും സന്ദര്‍ശിച്ചു. സെന്റ് മേരീസ് കത്തീഡ്രലിലെ ഹാശാ ആഴ്ച്ച ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കുവാന്‍ എത്തിയതാണ് അഭിവന്ദ്യ ദിവന്നാസിയോസ് തിരുമേനി. ഈസ്റ്റര്‍ ആശംസ്കള്‍ പരസ്പരം കൈമാറുകയും ചെയ്തു. മാര്‍ത്തോമാ പാരീഷ് വികാരി റവ. ഡേവിഡ് ടൈറ്റസ്, സെന്റ് മേരീസ് ഇടവക വികാരി റവ. ഫാദര്‍ പോള്‍ മാത്യൂ, സഹ വികാരി റവ. ഫാദര്‍ സുനില്‍ കുര്യന് ബേബി, ട്രസ്റ്റി ജീസണ്‍ ജോര്‍ജ്ജ്, സെക്രട്ടറി ജേക്കബ് പി. മാത്യൂ എന്നിവര്‍ സന്നിഹതരായിരുന്നു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി