മനാമ: വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ അൽ ഹിലാൽ ഹോസ്പിറ്റൽ സൽമാബാദ് ബ്രാഞ്ചിൽ വെച്ച് 7/4/2023 ഇഫ്താർ സംഗമം ഒരുക്കി. ലേഡീസ് വിങ് പ്രസിഡൻറ് അനുഷ്മ പ്രശോഭ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി രാഗി വിഷ്ണു സ്വാഗതം പറഞ്ഞു. അൻവർ നിലമ്പൂർ റമദാൻ സന്ദേശം നൽകുകയും. വി ഒ റ്റി പ്രസിഡന്റ് പ്രമോദ് മോഹൻ, ജനറൽ സെക്രട്ടറി സരിത വിനോജ് , സാമൂഹിക പ്രവർത്തകരായ സെയ്ദ് ഹനീഫ്, മുഹമ്മദ് സൽമാൻ, അബ്ദുൽ സലാം എ.പി, മറ്റു അസോസിയേഷൻ അംഗങ്ങളായ ദീപക് തണൽ, ജയേഷ്, ഷീലു വർഗീസ് , സിജി തോമസ്,
വിഷ്ണു ജി പി, ജോൺ വർഗീസ്, ജ്യോതി കൃഷ്ണ സ്കിൽ മിഷൻ അക്കാദമി മാനേജിംഗ് ഡയറക്ടർ പ്രിൻസി അജി, അൽ ഹിലാൽ ഹോസ്പിറ്റൽ ബ്രാഞ്ച് ഹെഡ് ഫൈസൽ ഖാൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
200-ൽ പരം ആളുകൾ പങ്കെടുത്ത ഇഫ്താർ സംഗമത്തിന് വി ഒ റ്റി ലേഡീസ് വിങ് വൈസ് പ്രസിഡന്റ് ശില്പ പ്രിജിലാൽ, ലേഡീസ് വിങ് അംഗങ്ങൾ, വി ഒ റ്റി മറ്റു അംഗങ്ങൾ , എന്നിവർ നേതൃത്വം നൽകി….വി ഒ റ്റി ലേഡീസ് വിങ് ജോയിൻ സെക്രട്ടറി നീതു കിഷോർ നന്ദിയും പറഞ്ഞു. അതിനോടൊപ്പം കമ്മറ്റി ഭാരവാഹികൾ എല്ലാവർക്കും റംസാൻ ആശംസകളും നേർന്നു.