കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല നേതാവാണെന്ന് സീറോ മലബാർ സഭ അദ്ധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി.ബി ജെ പി ഭരണത്തിൽ ക്രൈസ്തവർക്ക് അരക്ഷിതാവസ്ഥയില്ലെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ എൽ ഡി എഫിനെയും യു ഡി എഫിനെയും പോലെ ബി ജെ പിയ്ക്കും സാദ്ധ്യതയുണ്ട്.ജനങ്ങളുടെ പിന്തുണ ലഭിക്കത്തക്ക രീതിയിലുള്ള സമീപനങ്ങൾ ബി ജെ പിയിൽ നിന്നുണ്ടാകുന്നുണ്ടെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി വ്യക്തമാക്കി.അന്താരാഷ്ട്ര തലത്തിൽ ലീഡർഷിപ്പ് വളർത്തിയെടുക്കാൻ മോദി ശ്രമിക്കുകയും അത് വിജയിക്കുകയും ചെയ്തു.ഇവിടെയും അദ്ദേഹം ആരുമായിട്ടും ഏറ്റുമുട്ടലിന് പോയിട്ടില്ലല്ലോ.മ്മ്യൂണിസ്റ്റ് സർക്കാരുമായി ഏറ്റുമുട്ടി ജയിക്കാനല്ല ശ്രമിക്കുന്നത്.മറിച്ച് നേതൃത്വപരമായ പ്രാഗൽഭ്യം വളർത്തിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Trending
- കെ.എസ്.യു. സമരത്തിനിടെ മന്ത്രി വീണയ്ക്ക് പരിക്ക്; പ്രതിഷേധം വ്യാപകം
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്നു കിലോ കഞ്ചാവ് പിടികൂടി
- ഗള്‍ഫ് എയര്‍ നാളെ മുതല്‍ കുറഞ്ഞ നിരക്കില്‍ 1,50,000 ടിക്കറ്റുകള്‍ വില്‍ക്കും
- പുതിയ ഉമ്മുല്‍ ഹസം പോലീസ് സ്റ്റേഷന് ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു
- ബഹ്റൈനി ബോട്ട് കൊള്ളയടിച്ചത് ഇറാനികള്‍
- വയോധികയുടെ മൃതദേഹം മകന് അടുക്കളയില്‍ കുഴിച്ചിട്ടു
- കുവൈത്ത് ദേശീയ ദിനത്തിന് ഐക്യദാര്‍ഢ്യം; നീലനിറത്തില്‍ അണിഞ്ഞൊരുങ്ങി ബഹ്റൈന്‍
- വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് ബഹ്റൈൻ ചാപ്റ്റർആർ. യുസഫ് ഹാജി സ്മാരക പുരസ്കാരം എം. എം. എസ്. ഇബ്രാഹീമിന്
