ന്യൂഡൽഹി: കോവിഡ് നിരക്കുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഇന്ന് ( ഏപ്രിൽ ഏഴിന്) വൈകീട്ട് ഉന്നതതല യോഗം ചേരും.രാജ്യത്തെ കോവിഡ് നിരക്കുകൾ 6050-ലേക്ക് ഉയർന്നു, ആറുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്.വ്യാഴാഴ്ച്ചത്തെ കോവിഡ് കേസുകൾ 5,335 ആയിരുന്നു. പതിമൂന്ന് ശതമാനത്തിന്റെ വർധനവാണ് ഇന്നു രേഖപ്പെടുത്തിയത്.കഴിഞ്ഞ വർഷം സെപ്തംബറിനു ശേഷം ഇതാദ്യമായാണ് രാജ്യത്തെ പ്രതിദിനകോവിഡ് കേസുകൾ ആറായിരം കടക്കുന്നത്.രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യമന്ത്രിമാരുമായി അവലോകനയോഗം നടത്താൻ തീരുമാനമായത്.പുതിയ പശ്ചാത്തലത്തിൽ എന്തെല്ലാം തയ്യാറെടുപ്പുകൾ നടത്തണം എന്ന് വിലയിരുത്താനാണ് യോഗം ചേരുന്നത്.
Trending
- മോദിക്ക് സർപ്രൈസുമായി നെതന്യാഹു; അത്താഴ വിരുന്നിന് എത്തിയത് ഇന്ത്യൻ വസ്ത്രം ധരിച്ച്, വീഡിയോ പങ്കുവച്ച് ഹിന്ദിയിൽ കുറിപ്പ്
- ‘പ്രതിക്കൂട്ടില്‍ ആരോഗ്യ മന്ത്രി, സിപിഎം പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം’, എംവി ഗോവിന്ദനെയും ഷംസീറിനെയും വിമർശിച്ച് സതീശൻ
- കെ.എസ്.യു. സമരത്തിനിടെ മന്ത്രി വീണയ്ക്ക് പരിക്ക്; പ്രതിഷേധം വ്യാപകം
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്നു കിലോ കഞ്ചാവ് പിടികൂടി
- ഗള്‍ഫ് എയര്‍ നാളെ മുതല്‍ കുറഞ്ഞ നിരക്കില്‍ 1,50,000 ടിക്കറ്റുകള്‍ വില്‍ക്കും
- പുതിയ ഉമ്മുല്‍ ഹസം പോലീസ് സ്റ്റേഷന് ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു
- ബഹ്റൈനി ബോട്ട് കൊള്ളയടിച്ചത് ഇറാനികള്‍
- വയോധികയുടെ മൃതദേഹം മകന് അടുക്കളയില്‍ കുഴിച്ചിട്ടു
