മനാമ: അൽ ഹിദായ സെന്റർ മലയാള വിഭാഗം, ഹിദ്ദ് സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ അൽ ഹിദായ ഖുർആൻ സെന്റർ & പ്രീ സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും പരിസര വാസികളും പങ്കെടുത്തു.
സെന്റർ മലയാള വിഭാഗം സീനിയർ മെമ്പർ ജനാബ്:യാക്കൂബ് ഈസാ അധ്യക്ഷത വഹിച്ച പരിപാടിക്ക് മദ്രസ്സ പ്രിൻസിപ്പൽ അബ്ദുൾ ലത്തീഫ് അഹമ്മദ് സ്വാഗതം പറഞ്ഞു.
സക്കീർ ഹുസ്സൈൻ, നിഷാദ് ഇടത്തനാട്ടുകാര, ഫവാസ് സക്കീർ, ഫൈസൽ ഹിദ്ദ്, ഷബീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.