കണ്ണൂർ: രാജ്യത്തെ നടുക്കിയ എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു.
കേരളത്തിലേക്ക് പ്രതിയുമായി എത്തുന്നതിനിടെ പൊലീസ് വാഹനത്തിന്റെ ടയർ കണ്ണൂർ മേലൂരിന് സമീപം കാടാച്ചിറയിൽ വച്ച് പഞ്ചറായി.
പ്രതി ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എ ടി എസ് അറിയിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പേരിലേക്ക് കേസന്വേഷണം നീളുകയാണ്. ചിലരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായും വിവരമുണ്ട്.