തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കും. ഹെൽത്ത് കാർഡ് എടുക്കാൻ നൽകിയ സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പരിശോധന.
പ്രത്യേക പരിശോധനകൾ നടത്തും. എല്ലാ ഹോട്ടൽ, റെസ്റ്റോറന്റ് ജീവനക്കാർക്കും ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്കും നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കും.