തിരുവനന്തപുരം : ഇസ്ലാമിക് സ്റ്റേറ്റ് കേരള ഘടകത്തിന്റെ നിയന്ത്രണത്തിലുള്ള ഇൻസ്റ്റഗ്രാം ചാനലിലാണ് ” ഈ ലോകത്തുനിന്ന് വിടപറയാൻ തയ്യാറായിക്കൊള്ളാൻ” എന്ന സന്ദേശത്തിലൂടെ ജനം ടിവിയ്ക്കെതിരെ ഭീഷണിയുള്ളത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ ജനം ടിവി ഓഫീസുകളിൽ സുരക്ഷ വർദ്ധിപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി.
ജനം ടിവിക്ക് നേരെയുള്ള ഭീകരാക്രമണ ഭീഷണി സർക്കാർ ഗൗരവത്തോടെ എടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജനത്തിന് ആവശ്യമായ സുരക്ഷ സജ്ജമാക്കണം. ഐഎസ് റിക്രൂട്മെന്റ് അടക്കമുള്ള വാർത്തകൾ സധൈര്യം പുറത്ത് കൊണ്ടുവന്നതിലുള്ള വൈരാഗ്യമാണ് ഭീഷണിയ്ക്ക് കാരണമെന്നും സുരേന്ദ്രൻ തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.