ന്യൂഡല്‍ഹി: ശീതളപാനീയ ബ്രാൻഡായ പെപ്സിക്ക് പുതിയ ലോഗോ. പെപ്സി കോയുടെ 125-ാം വാർഷികത്തോടനുബന്ധിച്ചാണ് പുതിയ ലോഗോ പുനർരൂപകൽപ്പന ചെയ്തിരിക്കുന്നത്. പെപ്സികോയുടെ ലോഗോ 2024 ൽ ആഗോളതലത്തിൽ അവതരിപ്പിക്കും. നിലവിലെ ലോഗോ 2008 ലാണ് പെപ്സി അവതരിപ്പിച്ചത്.
ചുവപ്പ്, വെള്ള, നീല വരകളുള്ള വൃത്തത്തിന്റെ നടുവിലാണ് പുതിയ ലോഗോയിൽ പെപ്സി എന്ന് എഴുതിയിരിക്കുന്നത്. നിലവിലുള്ള ലോഗോയിൽ ഇളം നിറങ്ങളിലാണ് സർക്കിൾ വരുന്നത്. അതിന് അരികിലായി പെപ്സി എഴുതിയിരിക്കുന്നത് ചെറിയ ഫോണ്ട് ഉപയോഗിച്ചാണ്.